Thursday, May 10, 2007

പൂജ്യത്തില്‍ നിന്ന് സംഖ്യാരേഖയിലെ ഏതെങ്കിലും ഒരു ബിന്ദുവിലേയ്ക്കുള്ള അകലം

പൂജ്യത്തില്‍ നിന്ന് സംഖ്യാരേഖയിലെ ഒരു ബിന്ദുവിലേയ്ക്കുള്ള അകലം കാണുന്നതിന് ആ ബിന്ദുവിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ കേവലവില കണ്ടാല്‍ മതി. കേവലവില എന്നത് ഒരു സംഖ്യയുടെ ചിഹ്നം കൂടാതെയുള്ള വലിപ്പമാണ്.അതായത് -5 ന്റെ കേവലവില 5 ആണ്.+5 ന്റെ കേവലവിലയും 5 ആണ്.

Tuesday, May 8, 2007

3.രേഖീയ സംഖ്യകള്‍

സംഖ്യകള്‍
1.എണ്ണല്‍ സംഖ്യകള്‍ ( Natural numbers) - 1,2,3,4,....................................
2.അഖണ്ഡസംഖ്യകള്‍ (Whole numbers) - 0,1,2,3,4,...................................
3.ന്യൂനസംഖ്യകള്‍ (Negative integers) - -1,-2,-3,-4,..............................
4.അധിസംഖ്യകള്‍ (Positive integers) - +1,+2,+3,+4,................................
5.പൂര്‍ണ്ണസംഖ്യകള്‍ ( Integers) -.............-4,-3,-2,-1,0,+1,+2,+3,+4........
6.ഭിന്നകങ്ങള്‍ (Rational numbers) -p/q എന്ന രൂപത്തില്‍ എഴുതാവുന്നതും.p,q എന്നിവ പൂര്‍ണ്ണസംഖ്യകളായതുമായ......സംഖ്യകളെ ...ഭിന്നകങ്ങള്‍ എന്നു പറയുന്നു. ഇവിടെ q വിന്റെ വില 0 ആകരുത്. ഉദാ: 2/3,4/7,6,8,-9,-2,etc.
7.അഭിന്നകങ്ങള്‍(Irrational numbers) -p/q എന്നരൂപത്തില്‍ എഴുതാന്‍ കഴിയാ‍ത്ത സംഖ്യകളെ അഭിന്നകങ്ങള്‍ എന്നു പറയുന്നു.
8.ഭിന്നകങ്ങളും,അഭിന്നകങ്ങളും ഉള്‍പ്പെട്ട സംഖ്യകളുടെ കൂട്ടത്തെ രേഖീയ സംഖ്യകള്‍ (Real Numbers)എന്നു പറയുന്നു.

പൂജ്യത്തില്‍നിന്ന് സംഖ്യാരേഖയിലെ ഏതെങ്കിലും ഒരു ബിന്ദുവിലേയ്ക്കുള്ള അകലം കാണുന്നതിന് ആ ബിന്ദുവിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ കേവലവില കണ്ടാല്‍ മതി.ഒരു സംഖ്യയുടെ ചിഹ്നം കൂടാതെയുള്ള വലിപ്പമാണ് ആ സംഖ്യയുടെ കേവലവില.
ഉദാ: -13 ന്റെ കേവലവില 13 ആണ് .
+13 ന്റെ കേവലവില 13 ആണ്.

Friday, April 27, 2007

പാഠങ്ങള്‍ ക്ലാസ്സ് -10

  1. സമാന്തരശ്രേണികള്‍
  2. വൃത്തങ്ങള്‍
  3. രേഖീയ സംഖ്യകള്‍
  4. ദ്വിമാനസമവാക്യങ്ങള്‍
  5. പോളിനോമിയലുകള്‍
  6. സ്പര്‍ശരേഖകള്‍
  7. ഘനരൂപങ്ങള്‍
  8. ത്രികോണമിതി
  9. സ്റ്റാറ്റിസ്റ്റിക്സ്
  10. നിര്‍ദ്ദേശാങ്കജ്യാമിതി
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കു പൊതുവെ ബുദ്ധിമുട്ടേറിയ ഒരു വിഷയമാണ് ഗണിതം. ഗണിതപഠനം വിഷമകരമാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തില്‍,അന്വേഷിച്ച് കണ്ടെത്തുവാനും യുക്തിപരമായി ചിന്തിക്കുവാനും പെരുമാറുവാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കാര്യങ്ങള്‍സ്വയം കണ്ടെത്തി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനുമുള്ള കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന ഒരു ബ്ലോഗ് ഉണ്ടാക്കലാണ് എന്റെ ലക്ഷ്യം.കുട്ടികളുടെ സംശയങ്ങള്‍ക്കുളള മറുപടിയും ഇതിലൂടെ നല്‍കുന്നു.ഏതു ക്ലാസ്സിലെ കുട്ടികള്‍ക്കും, അതായത് 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ ബ്ലോഗിലൂടെ മറുപടി നല്‍കുന്നു. എല്ലാവരും എന്റെ ഈ സംരംഭത്തോട് സഹകരിക്കുമല്ലോ.........