Tuesday, May 8, 2007

3.രേഖീയ സംഖ്യകള്‍

സംഖ്യകള്‍
1.എണ്ണല്‍ സംഖ്യകള്‍ ( Natural numbers) - 1,2,3,4,....................................
2.അഖണ്ഡസംഖ്യകള്‍ (Whole numbers) - 0,1,2,3,4,...................................
3.ന്യൂനസംഖ്യകള്‍ (Negative integers) - -1,-2,-3,-4,..............................
4.അധിസംഖ്യകള്‍ (Positive integers) - +1,+2,+3,+4,................................
5.പൂര്‍ണ്ണസംഖ്യകള്‍ ( Integers) -.............-4,-3,-2,-1,0,+1,+2,+3,+4........
6.ഭിന്നകങ്ങള്‍ (Rational numbers) -p/q എന്ന രൂപത്തില്‍ എഴുതാവുന്നതും.p,q എന്നിവ പൂര്‍ണ്ണസംഖ്യകളായതുമായ......സംഖ്യകളെ ...ഭിന്നകങ്ങള്‍ എന്നു പറയുന്നു. ഇവിടെ q വിന്റെ വില 0 ആകരുത്. ഉദാ: 2/3,4/7,6,8,-9,-2,etc.
7.അഭിന്നകങ്ങള്‍(Irrational numbers) -p/q എന്നരൂപത്തില്‍ എഴുതാന്‍ കഴിയാ‍ത്ത സംഖ്യകളെ അഭിന്നകങ്ങള്‍ എന്നു പറയുന്നു.
8.ഭിന്നകങ്ങളും,അഭിന്നകങ്ങളും ഉള്‍പ്പെട്ട സംഖ്യകളുടെ കൂട്ടത്തെ രേഖീയ സംഖ്യകള്‍ (Real Numbers)എന്നു പറയുന്നു.

പൂജ്യത്തില്‍നിന്ന് സംഖ്യാരേഖയിലെ ഏതെങ്കിലും ഒരു ബിന്ദുവിലേയ്ക്കുള്ള അകലം കാണുന്നതിന് ആ ബിന്ദുവിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ കേവലവില കണ്ടാല്‍ മതി.ഒരു സംഖ്യയുടെ ചിഹ്നം കൂടാതെയുള്ള വലിപ്പമാണ് ആ സംഖ്യയുടെ കേവലവില.
ഉദാ: -13 ന്റെ കേവലവില 13 ആണ് .
+13 ന്റെ കേവലവില 13 ആണ്.

2 comments:

Areekkodan | അരീക്കോടന്‍ said...

Very good information bcos I was searching for lower class books to know these.Is there any previous post regarding this.Send the link in
abid.areacode@gmail.com

Areekkodan | അരീക്കോടന്‍ said...

Can u say what are "nisargga sangyakal"
Also please give the english names of all these.
Give me an eg for "abhajya sangya"
pls mail it to abid.areacode@gmail.com